നാരങ്ങാനം ഗ്രാമപഞ്ചായത്ത്
പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരികോഴഞ്ചേരി താലൂക്കിൽ ]]പതിനാലോളം വാർഡുകളിലായി പരന്നു കിടക്കുന്ന മലയോര ഗ്രാമമാണ് നാരങ്ങാനം ഗ്രാമം. നാരങ്ങാനം ഗ്രാമത്തിലെ മടുക്കക്കുന്ന്, ജില്ലയിലെ തന്നെ ഉയരം കൂടിയ കുന്നാണ്. കൃഷിക്ക് ഇവിടത്തെ പ്രധാന തൊഴിൽ. വയൽ പരപ്പുകൾ വിവിധ കൃഷിയിടങ്ങളാക്കിയിരിക്കുന്നു. പടയണി ഗ്രാമങ്ങളായ കടമ്മനിട്ടയും, നാരങ്ങാനം പടയണി ഇവിടെയാണു. കവി കടമ്മനിട്ട രാമകൃഷ്ണന്റെ യുും മുൻ ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാനും പടയണി ആചാര്യനുമായ പ്രൊഫ കടമ്മനിട്ട വാസുദേവൻ പിള്ളയുടെയും ജന്മദേശം ഇവിടെയാണ്. പമ്പാ നദി അയലത്തുകൂടെ ഒഴുകുന്നുവെങ്കിലും ചെറുകോൽ പകുതിയിൽ നിന്നും വേർപെട്ട ശേഷം ഇപ്പോൾ സ്വന്തമായി നദിയില്ലാത്ത ഗ്രാമമാണു നാരങ്ങാനം. ലോകത്തിനുമുന്നിൽ നാരങ്ങാനം പഞ്ചായത്തിന് അഭിമാനമാണ് പൈതൃക ഗ്രാമമായ കടമ്മനിട്ട, കടമ്മനിട്ട കാവ്യശില്പം, കടമ്മനിട്ട പടയണി ഗ്രാമം, കടമ്മനിട്ട രാമകൃഷ്ണ സ്മൃതിമണ്ഡപം, മടുക്കക്കുന്ന്, എന്നിവകൾ





